സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ യു എ ഇ ൽ എത്തും .


സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനായി  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ യു എ ഇ ൽ എത്തും .

നവ കേരള നിർമ്മിതിയെക്കുറിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് സഹായകരമായ അഭിപ്രായങ്ങൾ ആരായുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ യാത്രയുടെ പ്രധാന ലക്‌ഷ്യം.
അതേസമയം സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനുള്ള മറ്റ് മന്ത്രിമാരുടെ വിദേശയാത്രക്ക് കേന്ദ്രം വീണ്ടും അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കേന്ദ്രം ഇക്കാര്യം അറിയിച്ചു. മലയാളികള്‍ ഉള്ള വിദേശ രാജ്യങ്ങള്‍ എല്ലാം സന്ദർശിച്ചു പുനര്‍നിര്‍മ്മാണത്തിന് വേണ്ടി നല്ല തുക കണ്ടെത്താമെന്ന സര്‍ക്കാര്‍ പ്രതീക്ഷക്കാണ് ഇതോടെ തിരിച്ചടി ഏറ്റത്.