ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു


ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു


റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിക്രമസിംഗെ ശ്രീലങ്കയുടെ പത്താമത് പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേന സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒക്ടോബറിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത് .രാജപക്സെയ്ക്ക് അധികാരത്തില്‍ തുടരാനാവില്ലെന്ന് ശ്രീലങ്കന്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.അധികാരത്തിലേറിയ ഉടന്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും വിക്രമസിംഗെ നന്ദി അറിയിച്ചു.