‘മീടൂ’ വിവാദം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രാജിവച്ചു.


‘മീടൂ’ വിവാദം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രാജിവച്ചു.

മീ ടൂ വിവാദത്തില്‍ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. സഹപ്രവർത്തകരായ വനിതാ മാധ്യമ പ്രവർത്തകരുടെ ലൈംഗികാരോപണത്തെ തുടർന്നാണ് മുൻ മാധ്യമപ്രവർത്തകൻ കൂടിയായ എം.ജെ.അക്ബർ രാജിവച്ചത്. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അക്ബറിന്റെ പ്രതികരണം. എം.ജെ. അക്ബറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകിയിരുന്നു.