മന്ത്രിയാണ് മാനം നഷ്ടപ്പെടുത്തരുത്!


 മന്ത്രിയാണ് മാനം നഷ്ടപ്പെടുത്തരുത്!


ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ പേരില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. അക്ബറിന് എതിരെ ആദ്യം ആരോപണം ഉന്നയിച്ച ലൈവ് മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിക്ക് എതിരെയാണ് കേസ് ഫയല്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 499, 500 എന്നീ വകുപ്പുകള്‍ ആരോപിച്ചാണ് കേസ്.


രാജി വെയ്ക്കില്ലെന്നും തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ നിക്ഷിപ്ത അജണ്ടയാണെന്നും അക്ബര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൂടിയാലോചനയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കിയിരുന്നു.