ഭരണപരമായ തീരുമാനങ്ങളിൽ വിജിലൻസ്​​ അന്വേഷണം പാടില്ലെന്ന് ഹൈകോടതി


ഭരണപരമായ തീരുമാനങ്ങളിൽ വിജിലൻസ്​​ അന്വേഷണം പാടില്ലെന്ന്  ഹൈകോടതി

സർക്കാറി​​​ൻറെ നയപരമായ തീരുമാനങ്ങളെയും ഭരണപരമായ ഉത്തരവുകളെയും അഴിമതി നിരോധന നിയമത്തി​​​​െൻറ പരിധിയിൽപ്പെടുത്തി വിജിലൻസിന്​ അന്വേഷിക്കാനാവില്ലെന്ന്​ ഹൈകോടതി. നിയമ നിർമാണങ്ങളുടെ സാധുത അന്വേഷണ ഏജൻസികൾക്ക്​ പരിശോധിക്കാൻ അധികാരമില്ലെന്നും ഇത്തരം കാര്യങ്ങളിൽ നിർദേശ രൂപത്തിലുള്ള ശിപാർശകൾ സർക്കാറിന്​ നൽകാനാവില്ലെന്നും സിംഗിൾബെഞ്ച്​ വ്യക്​തമാക്കി. ആഭ്യന്തര​ മന്ത്രിയായിരിക്കെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്​ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ്​ അന്വേഷണവു​ം പരാതിയും റദ്ദാക്കിയാണ്​ കോടതി ഉത്തരവ്​.