ഏഷ്യ കപ്പ് ഹോക്കി: ഒന്‍പത് ഗോളുകളടിച്ച് ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ.


ഏഷ്യ കപ്പ് ഹോക്കി: ഒന്‍പത് ഗോളുകളടിച്ച് ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ.

ഏഷ്യ കപ്പ് ഹോക്കിയില്‍ ജപ്പാനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. ടൂര്‍ണ്ണമെന്‍റിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് നിലവിലെ ഏഷ്യ കപ്പ് ചാമ്പ്യന്‍മാരായ ജപ്പാനെതിരെ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ആറ് താരങ്ങള്‍ ഗോളടിച്ചു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. മൂന്ന് വിജയത്തോടെ ടൂര്‍ണ്ണമന്‍റില്‍ ഒന്‍പത് പോയിന്‍റോടെ ഇന്ത്യ ഒന്നാമതാണ്. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റോടെ മലേഷ്യയാണ് രണ്ടാമത്.